പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മതം

ഇമേജ്
ഉലകില്‍ പല വിധ നാടുകളുണ്ട്
നാട്ടില്‍ വിധ മതങ്ങളുണ്ട്
മതങ്ങളില്‍ പല ജാതികളുണ്ട്
ജാതികളില്‍ പല ശാഖകളുണ്ട്
ശാഖകളിത്രയ്ക്കാവശ്യമാണോ
ജാതികളിത്രയ്ക്കാവശ്യമുണ്ടോ
ഒരേ മതത്തില്‍ ഒന്നായിരുന്നാല്‍
ശണ്ഠകളില്ലാത്തുലകം നേടാം
ജാതികള്‍ വേണ്ടാ മതങ്ങള്‍ വേണ്ടാ
ഈശ്വരന്‍ ഒന്നെന്നാരാധിക്കാം
ഐക്യതയോടെ ജീവിക്കാമീ
ഭൂമിയെ നന്നായ് സംരക്ഷിക്കാം

                          ******

ഓണപ്പാട്ട്‌

ഇമേജ്

അമ്മക്കിളി

ഇമേജ്
മാമരക്കൊമ്പത്തു കൂടുകൂട്ടി സ്വപ്‌നത്തിലാറാടി വന്ന കിളി
കിനാവിന്റെ ലോകത്ത് പാറിപ്പറന്ന് ഒരുനാളാ കൂട്ടില്‍ മുട്ടയിട്ടു മുട്ട വിരിഞ്ഞ തന്‍ കുഞ്ഞിക്കിളികളെ ഓമനിച്ചെന്നുമാ അമ്മക്കിളി
എന്നും പോലന്നും മധുരം നുണഞ്ഞ് ഇര തേടി പോയി ദൂരെയവള്‍
തിരരകെ വന്നവള്‍ കണ്ട കാഴ്ച അയ്യയ്യോ ദുസ്സഹമായിപ്പോയി
കുഞ്ഞിക്കളികളേം കൂടിനേം നോക്കി കേണു കരഞ്ഞു പോയന്നവള്‍
കിടക്കുന്നിതാ തന്റെയോമനകള്‍ ജീവച്ഛവമായ് ചലിക്കാതെ താഴെ
മാമരക്കൊമ്പിനെ വെട്ടി താഴെയിട്ട് പോയൊരാ വേടന്‍ സ്മരിച്ചുവോ ആവോ
സാക്ഷാല്‍ക്കരിക്കാതെ പോയൊരാ സ്വപ്‌നവും ആ അമ്മക്കിളിയുടെ ദീനവിലാപവും
                           ***********