പ്രണയം

അകലങ്ങളില്‍ നിന്നതിവേഗം പാഞ്ഞ്
അധരങ്ങളില്‍ പതിക്കാന്‍ വെമ്പുന്ന
മഴത്തുള്ളിയാണ് പ്രണയം. 
ഹൃദയത്തില്‍ സ്‌നേഹത്തിന്നിതള്‍ വിരിയിച്ച്
മനസ്സില്‍ മോഹത്തിന്‍ തിരി 
തെളിയിച്ചവര്‍ക്കായി കരുതുന്ന
സന്തോഷപ്പൂച്ചെണ്ടിന്‍ 
സമര്‍പ്പണമാണ് പ്രണയം.
മിഴികള്‍ മിഴികളിലുടക്കുമ്പോള്‍
മനസ്സു മനസ്സിന്റെ കാതില്‍ പറയുന്ന
രഹസ്യമാണ് പ്രണയം.
മനസ്സില്‍ കുറിച്ചുവെച്ചെന്നും 
ഓര്‍ക്കാനിഷ്ടപ്പെടുന്ന പറയാതെ പോയ 
അമൂല്യ നിമിഷങ്ങളാണ് പ്രണയം. 
ചുറ്റും വലം വയ്ക്കുന്ന ഒരിളം കാറ്റുപോലെ
നാമറിയാതെ നമ്മെ പൊതിയുന്ന
ലോലമായൊരാവരണമാണ് പ്രണയം.
എപ്പഴോ തോന്നി പിന്നെപ്പഴും തോന്നുന്ന
മറക്കാനാവാത്ത ഇഷ്ടമാണ് പ്രണയം. 
അറിയാതെ ഉള്ളിന്റെയുള്ളില്‍ ഒളിപ്പിക്കും 
വസന്തകാല നിത്യ സുഗന്ധമാണ് പ്രണയം. 

                    *******

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം