അദ്ധ്വാനം

മാനവനായീ മണ്ണില്‍ പിറന്നാല്‍
മാനസം ആശതന്‍ കടലാക്കണം 

ആശക്കടലില്‍ നീന്തിത്തുടിച്ച്
ആശയില്‍ ആശയമുദിച്ചിടേണം

ആശയമുന്നതമാക്കീടാനായ്
ആയാസമുള്ളോരദ്ധ്വാനംവേണം

അദ്ധ്വാനം എന്നതു ശാരീരികം 
അര്‍പ്പണം അതിനു പൂര്‍ണ്ണതയേകും 

അര്‍പ്പണമെന്നത് മനസ്സിന്‍ ത്യാഗം
അര്‍ച്ചനയോടതു ചെയ്തീടണം

ത്യാഗിയാകാനൊരു പ്രതിജ്ഞവേണം
ത്യാഗമനസ്സിന് വേണമാരോഗ്യം

പരലോകാനുഗ്രഹം വിശ്രമമെന്നാല്‍
പാരിതില്‍ അനുഗ്രഹം അദ്ധ്വാനം.

നാടിനു സമ്പത്തു വന്നു ചേരാന്‍ 
നല്ല അദ്ധ്വാനിക്കുന്ന ജനത വേണം

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം