പിതാശ്രീക്കെന്‍ പ്രണാമം
പാരിതില്‍ ഞാന്‍ വന്നുപിറന്ന
നാളൊരു ശുഭദിനമായിക്കണ്ടെന്
കുഞ്ഞിക്കവിളില്‍ പൊന്നുമ്മയേകി
 നെഞ്ചിലേറ്റിയീ ജന്മം ധന്യമാക്കി
ആദ്യമായ് ചൂണ്ടുവിരലെനിക്കേകി 
പിച്ചവയ്ക്കാനന്നു തുണയായി
പിച്ചാം പിച്ചാം കൂടെ നടന്നെന്
പിഞ്ചുമനസ്സിനു ധൈര്യമേകി
വേണ്ടുന്നതൊക്കെ വാങ്ങിനല്കി
മോഹമുകുളങ്ങള്‍ വാടാതെ നോക്കി
കൊഞ്ചിപ്പറഞ്ഞും കൂടെക്കളിച്ചുമെന്
തളിര്ബാല്യം വാത്സല്യഭരിതമാക്കി
കൊഞ്ചുംമൊഴിയില്‍ ആശയുദിച്ച്
നെഞ്ചിലൊരായിരം കിനാവു കണ്ട്
നാണുവാശാനെ വിളിച്ചുവരുത്തി
നാവിലന്നാദ്യമയ് ഹരിശ്രീകുറിപ്പിച്ചു
ശാസിച്ചും നല്ല ശിക്ഷയുമേകി
പ്രായചാപല്യങ്ങളൊരുനാള്പോലും
തിണ്ടിയൊന്നശുദ്ധമാക്കിടാതെന്
കൗമാരം ഭദ്രമായ്ത്തന്നെ സൂക്ഷിച്ചു
ആവതില്ലിനിയും കാവലേകുവാന്
എന്നോതാതെയോതീയെന്നയൊരു
നന്മപ്രതീകത്തെ ഏല്പ്പിച്ചാവോളം
അനുഗ്രഹം വാരിച്ചൊരിഞ്ഞയച്ചു
അരിതേടിപ്പോയ നാട്ടീന്നു ഞാനിങ്ങ്
തിരിച്ചെത്തുമ്മുന്നിത്ര തിടുക്കത്തോടെ
ഒരുമനമായിക്കഴിഞ്ഞയെന്നമ്മയെ
തനിമയിലാക്കിയിട്ടെങ്ങുപോയെന്നച്ഛാ
നാഥന്നഭാവത്തില്‍ തറവാടുശൂന്യമായ്
എങ്ങുമനാഥത്വം പേറിനില്ക്കുന്നുണ്ട്
മറഞ്ഞു പുണ്യവാനായ പിതാശ്രീതന്
ആത്മാവിനായ്സദാ ശാന്തിനേര്ന്നീടുന്നു
ഇനിയെന്നുഞാനാ ചാരത്തണയുമെന്
നെഞ്ചകം വല്ലാണ്ടു വിണ്ടുകീറിക്കൊണ്ടാ
ചൈതന്യസ്മൃതികള്ക്കെന്നശ്രുപൂക്കളും
അര്പ്പിച്ചീടുന്നൊരു കോടി പ്രണാമവും

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം