ഗൗനം

ആശിച്ചുമോഹിച്ചെന്‍ അഴകേറിയ
മുറ്റത്തു ഞാന്‍ നട്ട കുഞ്ഞുമുല്ലേ
മുടങ്ങാതെ വെള്ളമൊഴിച്ച കാലം
പൂത്തുതളിര്ത്തു നീ നിന്നതല്ലേ
പുത്തന്‍ നാമ്പു കിളിര്ത്തെന്നാല്
കാണാന്‍ നീയൊരു സുന്ദരിയല്ലേ
ലാളിച്ചുപോറ്റിയ നാൾക്കളിലെല്ലാം
എങ്ങും പരിമളംവീശി നിന്നതല്ലേ
ഒരുകൊച്ചുസുന്ദരിയായി നീയെന്
മുറ്റത്തിന്‍ അഭിമാനമായി നില്ക്കേ 
മുഖ്യമായെന്‍ മുന്നില്‍ വന്നുപെട്ട
ബഹുദൂരയാത്രകള്ക്കിടയില്‍ നിന്നെ
പാടെ മറന്നു ഞാന്‍ നാള്‍ പലതും
ഗൗനമില്ലാതെ കടന്നുപൊയ്പ്പോയ്
തിരികെ വരുന്നേരം വാടിക്കരിഞ്ഞ്
ശുഷ്ക്കിച്ചുനിന്നൊരാ നിന്നെക്കണ്ട്
വേദനയാലെന്റെ ഹൃദയം പിടഞ്ഞു
കണ്ണും നിറഞ്ഞുമനസ്സും തകര്ന്നു
വാടിയ നിന്‍ ചില്ലമെല്ലെത്തഴുകി
ഓതി ഞാന്‍ അന്നാ കാതുകളില്
നിന്നെ മറന്നതു തെറ്റുതന്നെ
മന:പൂര്വ്വമല്ലെന്റെ പുന്നാരമുല്ലേ
മാപ്പു തരില്ലേ നീ ഇന്നെനിക്ക്
മറക്കില്ലൊരു നാളും നിന്നെയിനി
വാടിയ കൊമ്പുകള്‍ മെല്ലെയാട്ടി
വലിയോരു മനസ്സന്നു കാട്ടി നീയും
അന്നുതൊട്ടിന്നോളം മുടക്കിയില്ല
നിനക്കുള്ള വെള്ളവും ലാളനയും
പുത്തന്‍ നാമ്പിട്ടു തളിരിട്ടു മൊട്ടിട്ട്
കടിഞ്ഞൂല്പൂവുമായ് നാണിച്ച്
എന്‍ മുറ്റത്തലങ്കാരമായി വീണ്ടും
അഭിമാനമോടെ നീ ഇന്നു നില്ക്കെ
നന്മ തുളുമ്പുന്ന നല്ലൊരു പാഠം
സന്തോഷമായി ഞാനുള്ക്കൊള്ളുന്നു
വേണ്ടത്ര ഗൗനം കിട്ടാതെപോയാല്
കുട്ട്യോള്തന്‍ ഭാവിയും ഇതുപോലെ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം