അക്ഷരപ്പൂക്കൾ

തീ മഴയാകും വാക്കുകളിൽ
അക്ഷരപ്പൂക്കൾ  വാടുകില്ല
സാന്ദ്വനമഴ യീ വാക്കുകളിൽ
തിമിർത്തു പെയ്യും കാലംവരെ.
തീ  പാറും  ആലയിൽ കിടന്നു
ചുട്ടു പഴുത്ത വാക്കുകൾ
അടിച്ചു പരത്തി വലിച്ചുനീട്ടി
പാകപ്പെടുത്തിയ  അക്ഷരപ്പൂക്കൾ
തീ മഴയിൽ എരിയാതെ
കൊടുംകാറ്റിൽ കൊഴിയാതെ
പേമാരിയിൽ പൊഴിയാതെ
പൂർവ്വാധികം ഉജ്ജ്വലമായ്
നിരനിരയായ്  വരിവരിയായ്
നൃത്തമാടി തത്തിക്കളിക്കും
മാറും വിരിച്ചിവിടെയീ
ഭൂമി മലയാളക്കരയിൽ.

         ******

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം