അജ്ഞാതസോദരന്‍

തനിമയാലെന്മനം വാടിയ വേളയില്
ഓര്ക്കുട്ടിലേക്കെന്നെ കൈപിടിച്ചേറ്റി നീ
സസ്നേഹക്കൂട്ടിലേക്കാനയിച്ചു പിന്നെ
മനസ്സെന്ന സൗഹൃദക്കൂട്ടിലും ചേര്ത്തിട്ട്
ഇന്നെങ്ങുപോയ് സോദരാ നീ മറഞ്ഞു
 മിത്രങ്ങളോടൊപ്പം നീയുമുണ്ടോ
നിന്നെത്തിരയുന്നെന്‍ മാനസമെന്നുമീ
സൗഹൃദവിജ്ഞാനസാഗരത്തില്‍ 
പേരെന്ത്നാടേതെന്നാരായാന്‍ മറന്നു
നിനക്കൊരു നന്ദിവാക്കോതിയന്നകതാരിന്
സ്നേഹമറിയിക്കാനാകാതെപോയ്
വ്യഥയുണ്ടെന്‍ സോദരാ ഇന്നുമതില്
സ്നേഹമയിയായ കാണാത്തൊരമ്മയായ്
അടുത്തറിയുന്നോരകലാത്ത ചേച്ചിയായ്
സ്നേഹം കൊതിക്കുന്നോരനിയത്തിപ്രാവായി
സാന്ത്വനം പകരുന്ന ഹൃദ്യമാം തോഴിയായ്
പിണങ്ങിയും പരിഭവഭാവം നടിച്ചും 
പകരം പിണങ്ങുവാന്‍ പഴുതേതുമേകാതെ
ഉടനേയിണങ്ങിയീ സൗഹൃദവള്ളം 
ഒരുമിച്ചു തുഴയുവാന്‍ കാരണമായോരെന്
അജ്ഞാത സോദരാ അറിയാതെ നിന്നെ 
ഹൃദ്യമായെന്നെന്നും വന്ദിച്ചുപോകുന്നു 
ഒന്നല്ല രണ്ടല്ലോരായിരംവട്ടം ഞാന്

                       ******ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം