പ്രണയ വാഗ്ദാനം

കേള്‍ക്കുവിന്‍ കൂട്ടരെ മധുരമല്ലെങ്കിലും
സത്യമായുള്ളോരു പ്രണയ വാഗ്ദാനം
അതിയായ ദൂരത്തില്‍ നിന്നൊരുത്തന്‍
പ്രാണനെ പ്രണയിക്കാനെത്തിച്ചേരും
എത്ര യുഗങ്ങള്‍ കഴിഞ്ഞെന്നാലും 
നീയെത്ര ദൂരങ്ങളില്‍ പോയെന്നാലും
ഇനി മറ്റൊരുത്തനു നീ സ്വന്തമായാലും
തെല്ലു കാരുണ്യവും കാണിക്കാതെ 
നിന്നെയും  ഞാനെന്റെ സ്വന്തമാക്കി-
ക്കൊണ്ടങ്ങു ദൂരെ പറന്നു പോകും
അന്നു നിനക്കായ് ഞാന്‍ കൊണ്ടുവരാം
മൃദുലമാം റോസാപ്പൂ വാരി വിതറി
ചേലിലങ്കാരം ചെയ്‌തെടുത്ത
പുഷ്പവിമാനമാം പ്രണയസമ്മാനം
സ്വന്തവും ബന്തവും സൗഹൃദവും
ഓര്‍ത്തു നിന്‍ കവിളിലൂടൊഴുകിടുന്ന
കണ്ണീര്‍ തുടച്ചു ഞാന്‍ സാന്ത്വനിപ്പിച്ച്
നിന്നെയെന്‍ ചാരത്തണച്ചുകൊള്ളാം. 

എന്ന്,
മാലാഖ, 
സ്വര്‍ഗ്ഗവിലാസം.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം