ഉണ്ണിക്കായൊരു കവിത

എന്നു വരും ഉണ്ണീ എന്നു വരും
ഇനിയെന്നുവരുമെന്റെ കണ്മുന്നില്
നെഞ്ചകംമലര്ക്കെ തുറന്നുവച്ചെന്
സാഫല്യമേ നിന്നെ കാത്തിരിപ്പൂ
കാച്ചെണ്ണതേച്ചു കുളിപ്പിച്ചീടാംനിന്റെ
കരിമിഴിരണ്ടിലും അഞ്ജനമെഴുതാം
ഓമനനെറ്റിയില്‍ ഗോപിയുംചാര്ത്താം
നിന്നെ മടിയിലിരുത്തി ഓമനിക്കാം
കുണ്ഡലവും വളമോതിരവും
കണ്ഠത്തില്മണിമാലകാല്ത്തളയും
അരയില്‍ മണിയരഞ്ഞാണവുംനല്ല
തങ്കത്തില്തീര്ത്തുഞാന്ചാര്ത്തീടാം
മുറ്റത്തെ മഴവെള്ളക്കെട്ടിലെന്നുണ്ണി
തുള്ളിക്കളിക്കാന്‍ നീയോടി വായോ
കൊഞ്ചല്തുളുമ്പുമാ കവിളിണയില്‍ 
തഴുകിത്തലോടാന്‍ തിടുക്കമായി
കാച്ചിക്കുറുക്കിയ നറുംപാലെടുത്ത്
ഒറചേര്ത്ത്് കട്ടത്തൈരാക്കിവെണ്ണ
കടഞ്ഞെടുത്തുറിയില്കരുതിവയ്ക്കാം
ഓടിവായോ ഉണ്ണീ കട്ടുതിന്നാന്
കൂട്ടരുമൊത്ത് കളിച്ചുരസിക്കാനായ്
തൊടിയില്‍ ഞാനൊരു കൊന്നനടാം
ആലിലവയറുമായ് ചാടിത്തുള്ളാന്
ആല്മരവും ഞാന്‍ നട്ടുവയ്ക്കാം
ഉണ്ണിക്കൈരണ്ടിലും വെണ്ണനല്കാം
ഉണ്ണിക്കവിളില്‍ പൊന്നുമ്മനല്കാം
ഉണ്ണിക്കാതിനു പീയൂഷമായ് നല്ല
ഉണ്ണിക്കഥകളും ചൊല്ലിത്തരാം
പാറിനടന്നുനീ ക്ഷീണിതനായാല്
പാല്പ്പായസം തന്നെ നല്കീടാം
പാല്ചോറുണ്ടുനീ മയങ്ങുന്നനേരം
മധുരമായ്താരാട്ടു പാടിയുറക്കാം
അഞ്ജനമെഴുതിയ കണ്ണുകളോടെ
ചെഞ്ചുണ്ടില്‍ കള്ളപ്പുഞ്ചിരിയോടെ
കാല്ത്തളകിലുക്കിയ പാദങ്ങളോടെ
 പവിഴാധരങ്ങളില്‍ മുരളിയോടെ
ഉണ്ണിപ്പാദത്താല്‍ പിച്ചവയ്ക്കാന്
അധരത്തില്മധുരക്കൊഞ്ചലുമായ്
ഓടിവാ ഉണ്ണീയെന്‍ ണ്‍മുന്നില്
ണ്‍കുളിര്ക്കെയൊന്നു കാണട്ടെ !

                   ************

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം