അമ്മ

അമ്മ എന്ന പദം പെണ്മയുടെ
പൂര്‍ണ്ണതയേകുന്ന പുണ്യനാമം
പാരിതില്‍ പെണ്മതന്‍ ചിരകാല
സ്വപ്നസാക്ഷാല്‍ക്കാര പദവി അമ്മ
കുറവേതുമില്ലാതെ പെറ്റെടുക്കാന്‍
ത്യാഗങ്ങളേറെ സഹിക്കുമവള്‍
കടിഞ്ഞൂല്‍ മുത്തിനു ജന്മംനല്‍കി
കാരുണ്യക്കടലായി പരിണമിക്കും
പിച്ചനടക്കാനും കൊഞ്ചിപ്പറയാനും
ആദ്യഗുരുവായി മാറും അമ്മ
അളവറ്റ തെറ്റുകള്‍ ചെയ്‌തെന്നാലും
ശിക്ഷ വിധിക്കാത്ത കോടതി അമ്മ
വീടിനെ സ്വര്‍ഗ്ഗീയമാക്കുവാനായ്
ക്ഷമയുടെ പര്യായമാകും അമ്മ
ഉപമകളില്ലാത്ത വാത്സല്യത്തിന്‍
ഉടയാത്ത ഉടമയായ് വിലസും അമ്മ
അമ്മതന്‍ മങ്ങാത്ത മുഖപ്രഭയില്‍
സൂര്യനും ചന്ദ്രനും പ്രഭമങ്ങീടും
അമ്മതന്‍ സ്ഥാനം വഹിക്കുവാനീ
ഭൂലോകത്താരേലുംവേറെയുണ്ടോ
സ്‌നേഹനിധിയാകും അമ്മമനം
പാരിലെ മികവുറ്റ വരദാനം
യയുടെ മറ്റൊരു നാമമായ 
അമ്മയും നന്മയും ഒന്നുതന്നെ
കാണാന്‍ കഴിയുന്ന ദൈവമായ
നന്മയാം അമ്മ തന്‍ തൃപ്പാദത്തില്‍
ഞാനിതു സ്‌നേഹാദരങ്ങളോടെ
തൊട്ടുവണങ്ങി സമര്‍പ്പിക്കട്ടെ.

               ******

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം