സപ്തസ്വരാംബികഇന്നോളം മാനസ വാടിയില്‍ പൂത്തതാം
അക്ഷരപ്പൂവുകളത്രയുമാ മുന്നില്‍
എത്രയും ഭക്തിയാലര്‍പ്പിച്ചീടട്ടെ ഞാന്‍ 
ശാരദേ ! ഭാമിനി ! സപ്തസ്വരാംബികേ !


പുസ്തകം മാത്രമൊ ശസ്ത്രവും ഭക്തിയാല്‍
അംബുജേ നിന്നുടെ തൃപ്പാദത്തിങ്കലായ്
അര്‍പ്പിക്കാം മന്നിട നാഥയാം പങ്കജേ !
ശാരദേ ! ഭാമിനി സപ്തസ്വരാംബികേ !

നാദാംബികേ തവ നാമ മന്ത്രങ്ങളാല്‍
സര്‍വ്വവും കാന്തി കലര്‍ന്നൂ കൈവല്യമായ്
വന്നീടും വാണി ! മനോഹരീ ! സൗഭാഗ്യേ !
ശാരദേ ! ഭാമിനി ! സപ്തസ്വരാംബികേ !

ആത്മപ്രകാശിനി ! ദേവി ! മൂകാംബികേ !
വന്ദിതേ ! തായേ ! വരങ്ങളായ് വന്നീടാന്‍
നീ വേണം വാണി ! മഹേശ്വരീ ! അംബികേ !
ശാരദേ ! ഭാമിനി ! സപ്തസ്വരാംബികേ !

                            ***************

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം