പോസ്റ്റുകള്‍

2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനോരഥം

മനോരഥം 1. സങ്കല്പദൈവങ്ങള്‍
എന്തിനുമേതിനും മുമ്പേ വണങ്ങിടാം വിഘ്‌നങ്ങള്‍ തീര്‍ക്കണേ വിഘ്‌നേശ്വരാ വിദ്യയായ്, കാവ്യമായ് കനിയേണമെന്നില്‍ നീ വാണി ! മനോഹരീ  വാഗീശ്വരീ !
ലക്ഷ്മീകടാക്ഷങ്ങളെന്നില്‍ ചൊരിയണേ നാരായണി, ദേവി, ശ്രീ മഹാലക്ഷ്മി ! ദീര്‍ഘമംഗല്യമായെന്നില്‍ നിറയണേ ലളിതേ,  ശിവേ, സുഭഗേ,  ശ്രീ പാര്‍വ്വതീ !
ആപത്തുകാലത്തു കൂടെനടന്നെന്നെ രക്ഷിച്ചുകൊള്ളണേ ദര്‍ഗ്ഗേ , മഹാകാളി ! വേണ്ടുന്നതൊക്കെയും വേണ്ടപ്പോഴെന്നില്‍ തോന്നിച്ചീടേണമേ ശ്രീ മുരുകാ, ഹരേ !
അശരണയായി ഞാന്‍ കേഴുന്ന നേരത്ത് ശരണമായെത്തണമരുകിലയ്യപ്പാ ! വായുപുത്രാ ! എനിക്കാരോഗ്യമേകണേ ജീവിച്ചിരിക്കുവാന്‍ ശക്തി നല്‌കേണമേ ആയുസ്സുതീര്‍ന്നു ഞാന്‍ ദേഹം വെടിഞ്ഞിടും നേരത്തരുകിലുണ്ടാകണേ  ശ്രീ ശങ്കരാ ! 2. അമ്മതന്നോര്‍മ്മയില്‍
കൊഴിഞ്ഞുപോയൊരാ കഴിഞ്ഞവര്‍ഷത്തെ
ചികഞ്ഞുനോക്കി ഞാന്‍തളര്‍ന്നുപോയിന്ന്
പ്രസിദ്ധരായവര്‍പലര്‍ധരിത്രിയെപിരിഞ്ഞുപോയതാം കരിഞ്ഞനാളിന്‍റെമുഷിഞ്ഞയോര്‍മ്മകള്‍മനസ്സിലെത്തീട്ടുനുരഞ്ഞുപൊങ്ങിടും പതഞ്ഞ വല്ലായ്മഇടയ്ക്കു വന്നൊരെന്‍മനം തകര്‍ക്കുന്നവ്യഥയ്ക്കു പിന്നിലിന്നൊടുക്കമെന്നമ്മനിറഞ്ഞുനില്ക്കുമെന്‍മനസ്സുടച്ചങ്ങുപറിച്ചെടുത്തൊരെന്‍മാതൃജീവന്‍റെഅഭാവമെന്നെയോരനാഥയായ് മാറ്റിവല…