പോസ്റ്റുകള്‍

February, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഗുരു

ഗുരു

സ്വര്‍ണ്ണമോതിരമരച്ചെടുത്തുടന്‍
ദീപമേറ്റി മടിമേലിരുത്തിയും
നാവിലാദ്യ ഹരിശ്രീ കുറിച്ചൊരെന്‍ 
വന്ദ്യനാം ഗുരുവിനാദ്യ വന്ദനം

പിച്ചവച്ചുടനെയക്ഷരങ്ങളാല്‍
കാടുനീക്കി മമ മാനസത്തിലേ
വിദ്യതന്നുലകമേ തുറന്നയെന്‍
വന്ദ്യരാം ഗുരുസമൂഹവന്ദനം

ധര്‍മ്മമായിടുമി സേവനങ്ങളാല്‍
ജ്ഞാനമാമമൃതമൂട്ടി നിത്യവും
ഭാവിതന്‍ പടവിലേറി മക്കളും
വന്ദ്യരായ ഗുരുവൃന്ദമേ സ്തുതി

പാരിലുള്ള മികവുറ്റ സേവനം
ധര്‍മ്മബോധമൊടു ചെയ്യുവാന്‍ സദാ
സര്‍വ്വമംഗളവുമേകിടാന്‍ ദിനം
കുമ്പിടുന്നു മമ ദേവിയംബികേ !

കൃത്യമായിവിടെയെന്നുമിങ്ങനേ
കൊച്ചുമക്കളിലനുഗ്രഹങ്ങളായ്
േ്രശാഭയേറുമൊരു ജീവിതത്തിനായ്
നേര്‍ന്നിടുന്നൂ മമ മംഗളങ്ങളും

                      *****

അച്ഛന്‍

ഇമേജ്
അച്ഛന്‍

കുഞ്ഞിന്‍റെ കണ്‍കളിലാദ്യം പതിഞ്ഞിടും
അമ്മിഞ്ഞയൂട്ടിയുറച്ചോരു തായ്മുഖം
അച്ഛന്റെ രൂപവുമാഴത്തിലായതില്‍
വൈകാതെതന്നെ പതിഞ്ഞിടുമേ നിജം

അമ്മിഞ്ഞയൊന്നുനുകര്‍ന്നൂ ദിനം ദിനം 
തായിന്‍ മനസ്സിനെതൊട്ടൊന്നറിഞ്ഞിടും
വാത്സല്യമായതു നോക്കന്നൊരച്ഛനേം 
കുഞ്ഞറിയുന്നിതു വൈകാതെതന്നെയായ്

കുഞ്ഞിനെയോര്‍ത്തിടുമമ്മയ്ക്കു കാണുമാ
ആധിക്കു പിന്നിലോരച്ഛന്റെ മാനസം
കണ്ടീടലാം ആ മോഹത്തിനാകുലം
അങ്ങോളം തീരാതെയാമുഖത്തിങ്കല്‍

ഈറ്റില്ലമതിലമ്മ പേറ്റുനോവറിയുമ്പോള്‍
അങ്ങിങ്ങുലാത്തിടുമച്ഛന്റെ ചിന്തകള്‍
വെന്തിട്ടൊരക്ഷമ നോട്ടത്തിലുള്ളതാം
വറ്റീവരണ്ട നടത്തത്തിലെത്തിടും

കുഞ്ഞിന്റയാദ്യ കരച്ചില്‍ നുകര്‍ന്നിടാന്‍
കാതോര്‍ത്തു നിന്നിടുമച്ഛന്റെ തേട്ടവും
പെട്ടന്നു കുഞ്ഞു കരഞ്ഞൊന്നു കേള്‍ക്കവേ
ദൈവമേയെന്നാ പിടച്ചിലും കാണാം

തായിന്റെ സ്‌നേഹമതാണല്ലോ പാരിതില്‍
തോരാതെ വാഴ്ത്തി വരുന്നുള്ളതേവരും
അച്ഛനുമുണ്ടൊരു വേവുന്ന മാനസം
എന്നുള്ള വസ്തുത കണ്ടില്ലയാരുമേ !

                        000000000000

അമ്മ

ഇമേജ്
അമ്മ


‘അമ്മ‘ യെന്ന പദമാണുപാരിതില്‍
പെണ്മതന്‍ സുകൃത നാമ ഭൂഷണം
അംഗനക്കനവു പൂര്‍ണ്ണമാവതും
അമ്മയായതിനുശേഷമാണതേ
കുറ്റമറ്റവളു പെറ്റെടുക്കണം
ത്യാഗിയായതിനു മാറിടേണമേ
ഒന്നു പെറ്റതിനു ശേഷമമ്മയായ്
പിന്നെ ദാരുണമവള്‍ക്കു ജീവിതം
പത്തു തായിനെ ലഭിക്കുമെങ്കിലും
പെറ്റ തായിനു സമാനമാകുമോ
ഭൂമിതന്നിലെ മികവുറ്റതാം വരം
അമ്മയെന്ന പദമെന്നതും നിജം
നന്മതന്നുടെയൊരര്‍ത്ഥമാണവള്‍
അമ്മയാകണമതൊന്നറിഞ്ഞിടാന്‍
ദൈവമായ് തൊഴുതു കുമ്പിടാന്‍ ദിനം
കണ്ണിനാല്‍ കഴിയുമമ്മതന്‍ മുഖം
ഓര്‍മ്മയില്‍ കരുതിയിന്നു ഞാനിതെന്‍
മാനസത്തിലതി മോദമായ് സദാ
ഭക്തിയോടെ മമ മാതൃ തൃപ്പദം 
തന്നിലായിനി സമര്‍പ്പണം ചെയ് വൂ

                      &&&&&

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

എന്തിനും ഏതിനും മുമ്പേ വണങ്ങിടാം
വിഘ്‌നങ്ങള്‍ തീര്‍ക്കണേ വിഘ്‌നേശ്വരാ

വിദ്യയായ്, കാവ്യമായ് കനിയേണമെന്നില്‍ നീ
വാണി ! മനോഹരീ ! സരസ്വതിദേവി !

ലക്ഷ്മി കടാക്ഷങ്ങളെന്നില്‍ ചൊരിയണേ
നാരായണി ദേവി ശ്രീ മഹാലക്ഷ്മി !

ദീര്‍ഘമംഗല്യമായെന്നില്‍ നിറയണേ
ലളിതേ ! ശിവേ !സുഭഗേ ! ശ്രീ പാര്‍വ്വതീ ! 

ആപത്തുകാലത്തു കൂടെ നടന്നെന്നെ
രക്ഷിച്ചു കൊള്ളണേ ദര്‍ഗ്ഗേ ! മഹാകാളി !

വേണ്ടുന്നതൊക്കെയും വേണ്ടപ്പോഴെന്നില്‍
തോന്നിച്ചീടേണമേ ശ്രീ മുരുകാ ഹരേ !

അശരണയായി ഞാന്‍ കേഴുന്ന നേരത്ത്
ശരണമായെത്തണമരുകിലയ്യപ്പാ !

വായുപുത്രാ ! എനിക്കാരോഗ്യമേകണേ
ജീവിച്ചിരിക്കുവാന്‍ ശക്തി നല്‌കേണമേ

ആയുസ്സുതീര്‍ന്നുഞാന്‍ ദേഹംവെടിഞ്ഞിടാന്‍
നേരത്തരുകിലുണ്ടാകണേ  ശ്രീ ശങ്കരാ !