അമ്മ


അമ്മ


‘അമ്മ‘ യെന്ന പദമാണുപാരിതില്‍
പെണ്മതന്‍ സുകൃത നാമ ഭൂഷണം
അംഗനക്കനവു പൂര്‍ണ്ണമാവതും
അമ്മയായതിനുശേഷമാണതേ
കുറ്റമറ്റവളു പെറ്റെടുക്കണം
ത്യാഗിയായതിനു മാറിടേണമേ
ഒന്നു പെറ്റതിനു ശേഷമമ്മയായ്
പിന്നെ ദാരുണമവള്‍ക്കു ജീവിതം
പത്തു തായിനെ ലഭിക്കുമെങ്കിലും
പെറ്റ തായിനു സമാനമാകുമോ
ഭൂമിതന്നിലെ മികവുറ്റതാം വരം
അമ്മയെന്ന പദമെന്നതും നിജം
നന്മതന്നുടെയൊരര്‍ത്ഥമാണവള്‍
അമ്മയാകണമതൊന്നറിഞ്ഞിടാന്‍
ദൈവമായ് തൊഴുതു കുമ്പിടാന്‍ ദിനം
കണ്ണിനാല്‍ കഴിയുമമ്മതന്‍ മുഖം
ഓര്‍മ്മയില്‍ കരുതിയിന്നു ഞാനിതെന്‍
മാനസത്തിലതി മോദമായ് സദാ
ഭക്തിയോടെ മമ മാതൃ തൃപ്പദം 
തന്നിലായിനി സമര്‍പ്പണം ചെയ് വൂ

                      &&&&&

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ബാല്യകാലം

പ്രാര്‍ത്ഥന