ഗുരു


ഗുരു

സ്വര്‍ണ്ണമോതിരമരച്ചെടുത്തുടന്‍
ദീപമേറ്റി മടിമേലിരുത്തിയും
നാവിലാദ്യ ഹരിശ്രീ കുറിച്ചൊരെന്‍ 
വന്ദ്യനാം ഗുരുവിനാദ്യ വന്ദനം

പിച്ചവച്ചുടനെയക്ഷരങ്ങളാല്‍
കാടുനീക്കി മമ മാനസത്തിലേ
വിദ്യതന്നുലകമേ തുറന്നയെന്‍
വന്ദ്യരാം ഗുരുസമൂഹവന്ദനം

ധര്‍മ്മമായിടുമി സേവനങ്ങളാല്‍
ജ്ഞാനമാമമൃതമൂട്ടി നിത്യവും
ഭാവിതന്‍ പടവിലേറി മക്കളും
വന്ദ്യരായ ഗുരുവൃന്ദമേ സ്തുതി

പാരിലുള്ള മികവുറ്റ സേവനം
ധര്‍മ്മബോധമൊടു ചെയ്യുവാന്‍ സദാ
സര്‍വ്വമംഗളവുമേകിടാന്‍ ദിനം
കുമ്പിടുന്നു മമ ദേവിയംബികേ !

കൃത്യമായിവിടെയെന്നുമിങ്ങനേ
കൊച്ചുമക്കളിലനുഗ്രഹങ്ങളായ്
േ്രശാഭയേറുമൊരു ജീവിതത്തിനായ്
നേര്‍ന്നിടുന്നൂ മമ മംഗളങ്ങളും

                      *****

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം