ആധി

ആധി

ഭാരതം മൊത്തവും പീഡനത്താല്‍
പേടിച്ചു വാഴുന്ന കാലമായി
വീട്ടിന്‍റെയുള്ളില്‍ ഇരിക്കാന്‍ ആധി
റോഡിലിറങ്ങി നടക്കാനും ആധി
വൃദ്ധയായമ്മയെ വീട്ടില്‍ വിട്ടിട്ടങ്ങു
ജോലിക്കുപോകാനുമുണ്ടൊരാധി
എല്‍കേജിക്കുട്ടിയെപ്പോലുമിന്നൊന്നു
സ്കൂളിലാക്കീട്ടു പോരാനാധി
നാടിന്‍റെയിത്തരം പോക്കുകണ്ടെന്നാല്‍
എങ്ങുചെന്നെത്തുമെന്നുണ്ടൊരാധി
പീഡനം പീഡനം തന്നെയാണെങ്ങും

ഭാരതാംബയ്ക്കിന്നു സ്വൈര്യക്കേടായീ 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം