ഉണ്ണിക്കുട്ടനു പിറന്നാള്‍

ഉണ്ണിക്കുട്ടനു പിറന്നാള്‍രണ്ടാം പിറന്നാളതു ഘോഷമാക്കാം

ഒന്നങ്ങൊരുങ്ങീടു പ്രസിദ്ധുമോനേ

ഉണ്ണിക്കുടുക്കാന്‍ പുതിയോരുടുപ്പും

പത്തംഗുലീയില്‍ കനകാംഗുലീയം

ഹസ്തേ കിലുങ്ങാനിരു കങ്കണങ്ങള്‍

പാദം ചലിക്കും തളയോടു ചേര്‍ന്നും

തങ്കക്കഴുത്തില്‍ മണിമല വേണം

കേശത്തിലോ പീലി, കിരീടമോടേ

തങ്കത്തിലുള്ളോരു മണ്ഡനത്തില്‍

മിന്നിത്തിളങ്ങീടണമന്നുകണ്ണന്‍

കൊഞ്ചിച്ചിരിച്ചീടണമെന്‍റെയുണ്ണീ

കണ്ടങ്ങു ചിത്തം കൊതിപൂണ്ടിടേണം

അപ്പം, വട, യെള്ളുണ്ട, യുപ്പേരികള്‍

പാല്പ്പായസം, പപ്പടവും പഴത്താല്‍

ഉച്ചയ്ക്കു സദ്യാ വിഭവങ്ങളൊക്കേ

നന്നായൊരുക്കീക്കരുതീടവേണം

ഉള്ളം കവിഞ്ഞങ്ങുദരം നിറഞ്ഞും

വാഴ്ത്തേണമെല്ലാരുമൊന്നുപോലെ

ആയുസ്സുമാരോഗ്യസുഖങ്ങളോടേ

ശോഭിച്ചു വാഴാന്‍ വരമേകു കൃഷ്ണാഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം