മഴ കാത്ത്മഴ കാത്ത്പൂമഴേ പൊന്മഴേ ഒന്നിങ്ങു പോരുമോ

മായല്ലെ മറയല്ലെ പൊന്നെ

ദാഹം ശമിക്കാതെ കേഴുന്നു മണ്ണിങ്ങു

വേഴാമ്പല്‍ പക്ഷിയെപ്പോലെ

വാനത്തു മേയുന്ന വേണ്മേഘവൃന്ദമേ

നീയെന്നും ഭൂമിക്കു സ്വന്തം

ആ ഗര്‍ഭം പേറിയയേഴഴകുള്ളോരു

മാരിവില്‍ നിന്‍ മകനെങ്കെ

പെണ്മകള്‍ മണിമുകില്‍ പ്രായത്തിലെത്തിയാല്‍

പിന്നവളീമണ്ണിന്‍ സ്വന്തം.

മാരിപ്പെണ്ണായവള്‍ നൃത്തച്ചുവടുകള്‍

വയ്ക്കണമീ മണ്ണിലെങ്ങും

മണ്ണിന്‍ വിരഹത്തെ തീര്‍ക്കുകയെന്നതു

നിന്നുടെ കര്‍ത്തവ്യമല്ലെ

ശ്രീമഴേ പൊന്മഴേ ഒന്നിങ്ങു പോരില്ലേ

മായാതെ മറയാതെന്‍ കണ്ണേ

മാരിവില്‍ മാനത്തു ചന്തമായ് കാണുവാന്‍

മാനസം വെമ്പി നില്‍ക്കുന്നു

മണിമുകില്‍ മാനത്തു നെട്ടോട്ടമോടുന്ന

കാഴ്ചയെന്‍ കണ്ണിനമൃതം

മിന്നലിന്നാരവത്തോടെയിങ്ങെത്തിടും

നിന്നെയും കാത്തു കഴിയും

നാടുമീ നാട്ടാരുമൊന്നുപോലീയിടെ

വ്യാകുല ചിത്തരായ് കാണ്മുശ്രീമഴ പൊന്‍മഴയായി ഞാന്‍ വന്നെത്താം

ഇന്ന് ഞാന്‍ ചൊല്‍വതു കേട്ടാല്‍

മണ്ണിന്‍റെ മക്കളഹങ്കാരകേളികള്‍

നിര്‍ത്തുകയല്ലാതെയെന്‍റെ

വെണ്‍മുകില്‍ പെണ്‍മകള്‍ കാര്‍മുകിലാകുവാന്‍

ഇല്ലോരു മാര്‍ഗ്ഗവും വേറെ

ശ്രീമഴ പൊന്മഴയായന്നു വന്നിടാം

നൃത്തവുമാടിടാം മണ്ണില്‍.

അന്നൂ ഞാനെന്‍റെ പ്രണയത്തിന്‍ സത്യമായ്

നൃത്തവുമാടിടാം നിന്നില്‍ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം