കുയില്പ്പാട്ട്

കുയില്പ്പാട്ട്

കളകളം പാടിയെന്നങ്കണത്തിങ്കലായ്
കിളിമകള്‍ നിത്യവും വന്നൂ വിളിച്ചിടും
കുയിലവള്‍ പാടുന്ന പാട്ടുകള്‍ കേട്ടു ഞാന്‍
അനുകരിച്ചീടുവാനുമ്മറത്തെത്തവേ


അവളുടേ പാട്ടിന്‍റെ കൂടെ ഞാന്‍ പാടിയാല്‍
ഉടനേയവള്‍ക്കങ്ങു കോപമായ് പിന്നെയാ
സ്വരമൊന്നുയര്‍ത്തീട്ടു പാടിനോക്കീടുന്നു
ക്ഷമയോടെ മിണ്ടാതെ കാത്തിരിക്കും പുന:


ഒരുവേള ഞാനൊന്നു പാടിയാലോയെന്‍റെ
സ്വരമതില്‍ പാടുന്നു കിളിമകള്‍ ഹര്‍ഷമായ്
അവളോടു ചേര്‍ന്നൊന്നു പുലരിയില്‍പ്പാടിയാല്‍
ശുഭകരംതന്നെയാണന്നെന്‍റെ ചിന്തകള്‍

ഒരുനാളുപോലുമാ കുയിലിനെക്കാണാതെ,
അവളുടേ മണിനാദമൊന്നു കേട്ടീടാതെ
അവളേയനുകരിച്ചൊന്നുപാടീടാതേ
പുലരുന്നതില്ലയെന്‍ പൊന്നുഷസ്സൊന്നുമേ


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം