വിരഹാര്‍ദ്രം

വിരഹാര്‍ദ്രം

കണ്ടനാള്‍മുതല്‍ സ്വന്തമായിടാന്‍
രണ്ടുപേരുമങ്ങാശയായ്

നീണ്ടനാളുകള്‍ പ്രേമസാഗരം
നീന്തിവന്നു പിന്നകന്നതും

നീര്‍ തുളുമ്പുമായക്ഷിയോടെ നീ
ചാരെ കണ്‍മൊഴീ ചൊന്നതും

നിന്‍റെ കണ്ണിലേ പ്രേമദാഹമെന്‍
നെഞ്ചിലേറ്റതാം നൊമ്പരം

ഓമലാളുടെയോര്‍മ്മയില്‍ ദിനം
വാടുമെന്‍ മനം പാതിയായ്

ഒന്നു കാണുവാനെത്രനാളു ഞാന്‍
കാത്തിരിക്കണം കാതരേ

നിന്‍റെ മോഹവും എന്‍റെ ദാഹവും
മൂകമാരിയായ് പെയ്യുവാന്‍

നിന്നെ ഞാന്‍ തനിച്ചാക്കിവന്നതിന്‍
മാനസം വിരഹാര്‍ദ്രമായ്

പൊങ്ങി, താണിതെന്‍ നെഞ്ചിടിപ്പിലേ
താളമൊന്നവതാളമായ്

സ്വപ്നമായിനീയെന്നുമെത്തിടും
നിദ്രതന്നിലെന്‍ കണ്മണീ

നിന്നെയോര്‍ത്തിടും വേളയില്‍ സദാ
തേങ്ങിടുന്നിതെന്‍ മാനസം

ആഴമാകുമീ സ്നേഹമൊക്കെയും
പാരിലെന്നുമേ വിരഹംഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം