ലക്ഷണംലക്ഷണം

ലക്ഷണമുള്ളവരെല്ലാമെന്നും
നല്ലവരാകണമെന്നില്ലാ ഹേ !
ലക്ഷണമുള്ളൊരു മേലാളന്‍ ദേ
ലക്ഷ്യം നന്നല്ലവനുടെയുള്ളില്‍
നാടു ഭരിക്കും മന്ത്രിയെയെല്ലാം
കോടികള്‍ കാട്ടി, ബുദ്ധി മറയ്ക്കും
ബുദ്ധി മറഞ്ഞൊരു മന്ത്രി പിന്നെ
മേലാളന്മാര്‍ക്കടിമയുമാകും
ബൊമ്മകളായി തലയാട്ടീടാന്‍
ഇല്ലൊരുളുപ്പുമവര്‍ക്കോ തെല്ലും
കഷ്ടം കൂടാതങ്ങു ലഭിക്കും
കാശും കീശയിലിട്ടു നടന്നു
തിന്നുകൊഴുത്താലുള്ളം നിറയും
പീഡനമെന്നൊരു കര്‍മ്മം ലക്ഷ്യം
ലക്ഷണമൊത്തൊരു പണ്ഡിതരിപ്പോള്‍
പീഡനകര്‍മ്മമതില്‍ ശ്രേഷ്ഠന്മാര്‍
ലക്ഷണമില്ലാത്തവരും ഭൂവില്‍
നല്ലവരെന്നു നിനച്ചിടവേണ്ടാം
ഒറ്റക്കൈയന്‍ ചാമിയൊരുത്തൻ
കാട്ടിക്കൂട്ടിയ കാര്യമതെല്ലാം
ഉള്ളില്‍ നുരയായ്ത്തങ്ങുമതെന്നും
നാടു മറപ്പതസാദ്ധ്യംതന്നെ
നല്ലൊരു ശിക്ഷ വിധിച്ചീടാനോ
ന്യായാധിപനും ധൈര്യമതില്ലാ
ഉപ്പില്‍ മാങ്ങ ചുരുങ്ങിയപോലെ
ഉള്ളില്‍പ്പോയവന്‍ സുന്ദരനായി
തീറ്റിപ്പോറ്റിവളര്‍ത്തീട്ടവനെ
ഹീറോയാക്കി വെളിയിലിറക്കും
നല്ലൊരു മനമിന്നുണ്ടായെന്നാല്‍
തേജോവധമേയവനു ലഭിക്കൂ.
കുറ്റക്കാരെ പൊക്കിനടന്നാൽ
കുറ്റം ചെയ്യാൻ വാസനയേറും.
ലക്ഷ്യഗുണാദികള്‍ നന്നായെന്നാല്‍
സമ്പത്തില്ലായവനുടെ കൈയില്‍

സമ്പത്തിന്‍ കുറവില്ലെന്നാലും

ലക്ഷണമൊത്തിരിയുണ്ടായിട്ടും

ലക്ഷ്യം കാണാതുള്ള ജനങ്ങള്‍

ഏറെയാണീ സിനിയുലകത്തില്‍

എല്ലാമെല്ലാമൊത്തവരായീ
ഭൂമീലാരേം കാണ്മാനില്ലാഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം