മാതൃദിനംമാതൃദിനം

തായിന്നൊരു കുഞ്ഞും
കുഞ്ഞിന്നൊരു തായും
ദൈവം വരമേകും
പാരില്‍ നിജ പുണ്യം

കുഞ്ഞൊന്നു ജനിക്കും
തായിന്‍ മനമെന്നാല്‍
സ്നേഹം ദിനമേറും
നീരിന്നുറവല്ലോ

പിന്നെന്നുമവള്‍ക്കോ
നിദ്രയ്ക്കതു ഭംഗം
കുഞ്ഞിന്‍ ഗതിയോര്‍ക്കും
ചിത്തം നിജമെന്നും

തന്‍ മക്കളതെല്ലാം
ഭൂവില്‍ മുഴുനേരം
ആപത്തുകളില്ലാ-
തെന്നും വിഹരിക്കാന്‍

തന്‍ കുഞ്ഞിനു വേണ്ടീ
എന്നേരവുമെങ്ങും
സന്തോഷമതെല്ലാം
ചോദിച്ചു നടക്കും

ആയുസ്സിനു വേണ്ടീ
മണ്ടുന്നവളെന്നും
ദൈവത്തിനു നേരേ
ചാവുംവരെയല്ലോഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം