പോസ്റ്റുകള്‍

September, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മനോരഥം

മനോരഥം 1. സങ്കല്പദൈവങ്ങള്‍
എന്തിനുമേതിനും മുമ്പേ വണങ്ങിടാം വിഘ്‌നങ്ങള്‍ തീര്‍ക്കണേ വിഘ്‌നേശ്വരാ വിദ്യയായ്, കാവ്യമായ് കനിയേണമെന്നില്‍ നീ വാണി ! മനോഹരീ  വാഗീശ്വരീ !
ലക്ഷ്മീകടാക്ഷങ്ങളെന്നില്‍ ചൊരിയണേ നാരായണി, ദേവി, ശ്രീ മഹാലക്ഷ്മി ! ദീര്‍ഘമംഗല്യമായെന്നില്‍ നിറയണേ ലളിതേ,  ശിവേ, സുഭഗേ,  ശ്രീ പാര്‍വ്വതീ !
ആപത്തുകാലത്തു കൂടെനടന്നെന്നെ രക്ഷിച്ചുകൊള്ളണേ ദര്‍ഗ്ഗേ , മഹാകാളി ! വേണ്ടുന്നതൊക്കെയും വേണ്ടപ്പോഴെന്നില്‍ തോന്നിച്ചീടേണമേ ശ്രീ മുരുകാ, ഹരേ !
അശരണയായി ഞാന്‍ കേഴുന്ന നേരത്ത് ശരണമായെത്തണമരുകിലയ്യപ്പാ ! വായുപുത്രാ ! എനിക്കാരോഗ്യമേകണേ ജീവിച്ചിരിക്കുവാന്‍ ശക്തി നല്‌കേണമേ

ആയുസ്സുതീര്‍ന്നു ഞാന്‍ ദേഹം വെടിഞ്ഞിടും നേരത്തരുകിലുണ്ടാകണേ  ശ്രീ ശങ്കരാ !

എന്നെക്കുറിച്ച്

നടിയൂട്ടം സരോജാദേവി കനകപ്പന്‍
സരോജാദേവി, 1959 ല്‍ പുന്നത്തറ കേശവന്‍ അപ്പുപിള്ളയുടേയും നെടിയൂട്ടം തറവാട്ടില്‍ ലീലാവതിയമ്മയുടേയും മകളായി എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ പഞ്ചവള്ളി വീട്ടില്‍ ജനനം. 20-ാം വയസ്സില്‍ ഒരു പട്ടാളക്കാരന്‍ കനകപ്പന്‍ പിള്ളയുടെ വേളിയായി ഞാറക്കല്‍ പെരുമ്പിള്ളിയില്‍ പനക്കപ്പറമ്പിലേക്ക് മാറ്റി നടപ്പെട്ടു. 23-ാം വയസ്സില്‍ അവിടെ നിന്നും പട്ടാള ക്വാട്ടേഴ്‌സുകളിലേക്ക്. പിന്നീട് 1989 ഏപ്രില്‍ 1 മുതല്‍ ചെന്നൈയിലെ വാടക വീടുകളില്‍.  നീണ്ട 21 വര്‍ഷക്കാലവാസത്തിനുശേഷം 2006 ഫെബ്രുവരി 5-ാം തീയതി ചെന്നൈയിലെ അമ്പത്തൂര്‍ സരോവരം എന്ന സ്വവസതിയില്‍ താമസം. അവിടെ വച്ച് മക്കളുടെ രണ്ടാളുടേയും വിവാഹം നടത്തി കയ്യും മെയ്യും ഒഴിഞ്ഞ് 2013 ഏപ്രില്‍ 24-ാം തീയതി സ്വദേശമായ വടക്കന്‍ പറവൂരില്‍ ചരിത്രപ്രസിദ്ധമായ പാലിയം നാലുകെട്ടിനു സമീപം തോപ്പില്‍ സാന്‍ നിവാസില്‍ ഭര്‍ത്താവിനോടൊപ്പം സ്വസ്ഥ സുഖ സുന്ദരമായ ഒരു ജീവിതം നയിക്കുന്നു.
സമര്‍പ്പണം.
സ്വസ്ഥമായി ഇരുന്ന് എഴുതുവാനുള്ള സൗകര്യങ്ങളും സാഹചര്യങ്ങളും ഒരുക്കിത്തന്ന എന്‍റെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും വായനയിലൂടെയും അഭിപ്രായങ്ങളിലൂടെയും എന്‍റ…

നൈവേദ്യം

നൈവേദ്യം
1.പ്രാര്‍ത്ഥന
എന്തിനുമേതിനും മുമ്പേ വണങ്ങിടാം വിഘ്‌നങ്ങള്‍ തീര്‍ക്കണേ വിഘ്‌നേശ്വരാ വിദ്യയായ്, കാവ്യമായ് വാഴണം നാവില്‍ നീ വാണി ! മനോഹരീ  വാഗീശ്വരീ ! ലക്ഷ്മികടാക്ഷങ്ങളെന്നില്‍ ചൊരിയണേ നാരായണി ! ദേവി ലോകമാതേ !
2.അമ്മ
അമ്മയെന്ന പദമാണു പാരിതില്‍ പെണ്മതന്‍ സുകൃതനാമഭൂഷണം. അംഗനക്കനവു പൂര്‍ണ്ണമാവതും അമ്മയായതിനു ശേഷമാണതേ !
കുറ്റമറ്റവളൊരമ്മയാകുവാന്‍ ത്യാഗഭാവമൊടു മാറിടേണമേ. ഒന്നു പെറ്റതിനു ശേഷമമ്മയായ് പിന്നെ ധന്യത നിറഞ്ഞ ജീവിതം.
പത്തു തായിനെ ലഭിക്കുമെങ്കിലും പെറ്റ തായിനു സമാനമാകുമോ ? ഭൂമിതന്നില്‍ മികവുറ്റതാം വരം അമ്മയെന്ന പദമെന്നതും നിജം.
നന്മതന്നുടെയൊരര്‍ത്ഥമാണവള്‍, അമ്മയാകണമതൊന്നറിഞ്ഞിടാന്‍ ദൈവമായ് തൊഴുതുകുമ്പിടാന്‍ ദിനം കണ്ണിനാല്‍ കഴിയുമമ്മതന്‍ മുഖം.
ഓര്‍മ്മയില്‍ കരുതിയിന്നു ഞാനിതെന്‍ മാനസത്തിലതിമോദമായ് സദാ ഭക്തിയോടെ മമ മാതൃതൃപ്പദം തന്നിലെന്റെ നമനം  സമര്‍പ്പണം .
3.അച്ഛന്‍
കുഞ്ഞിന്റെ കണ്‍കളിലാദ്യം പതിഞ്ഞിടും അമ്മിഞ്ഞയൂട്ടിയുറച്ചോരു തായ്മുഖം. അച്ഛന്റെ രൂപവുമാഴത്തിലായതില്‍ വൈകാതെതന്നെ പതിഞ്ഞിടുമേ നിജം.
അമ്മിഞ്ഞയൊന്നുനുകര്‍ന്നൂ ദിനംദിനം തായിന്‍മനസ്സിനെ തൊട്ടൊന്നറിഞ്ഞിടും വാത്സല്യമായതു നോക്കന്നൊരച്ഛനേം കുഞ്ഞറിയുന്നിതു വൈകാതെത…