മനോരഥം മനോരഥം

1. സങ്കല്പദൈവങ്ങള്‍

എന്തിനുമേതിനും മുമ്പേ വണങ്ങിടാം
വിഘ്‌നങ്ങള്‍ തീര്‍ക്കണേ വിഘ്‌നേശ്വരാ
വിദ്യയായ്കാവ്യമായ് കനിയേണമെന്നില്‍ നീ
വാണി ! മനോഹരീ  വാഗീശ്വരീ !

ലക്ഷ്മീകടാക്ഷങ്ങളെന്നില്‍ ചൊരിയണേ
നാരായണിദേവിശ്രീ മഹാലക്ഷ്മി !
ദീര്‍ഘമംഗല്യമായെന്നില്‍ നിറയണേ
ലളിതേ,  ശിവേസുഭഗേ,  ശ്രീ പാര്‍വ്വതീ !

ആപത്തുകാലത്തു കൂടെനടന്നെന്നെ
രക്ഷിച്ചുകൊള്ളണേ ദര്‍ഗ്ഗേ മഹാകാളി !
വേണ്ടുന്നതൊക്കെയും വേണ്ടപ്പോഴെന്നില്‍
തോന്നിച്ചീടേണമേ ശ്രീ മുരുകാഹരേ !

അശരണയായി ഞാന്‍ കേഴുന്ന നേരത്ത്
ശരണമായെത്തണമരുകിലയ്യപ്പാ !
വായുപുത്രാ ! എനിക്കാരോഗ്യമേകണേ
ജീവിച്ചിരിക്കുവാന്‍ ശക്തി നല്‌കേണമേ

ആയുസ്സുതീര്‍ന്നു ഞാന്‍ ദേഹം വെടിഞ്ഞിടും
നേരത്തരുകിലുണ്ടാകണേ  ശ്രീ ശങ്കരാ !


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കനല്‍പ്പൂവുകള്‍

ബാല്യകാലം