പോസ്റ്റുകള്‍

October, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കനല്‍പ്പൂവുകള്‍

ഇമേജ്
പരിചയക്കുറിപ്പ്
ഞാന്‍ നെടിയൂട്ടം ദേവി. കെ. പിള്ള ,  1959 ല്‍ നെടിയൂട്ടം ശ്രീമതി ലീലാവതിയമ്മ, പുന്നത്തറ ശ്രീ. കേശവന്‍ അപ്പുപട്ടേരി ദമ്പതികളുടെ മകളായി ഏറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരില്‍ പഞ്ചവള്ളിവീട്ടില്‍ ജനനം. പറവൂര്‍ കെ. വി. എല്‍. പി. എസ്സ്, പറവൂര്‍ ശ്രീനാരായണ ഹൈസ്കൂള്‍, പറവൂര്‍ എന്‍ എസ്സ് എസ്സ് കോളേജ് എന്നിവിടങ്ങളില്‍ ആയി പ്രീഡിഗ്രിവരെ  വിദ്യാഭ്യാസം. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, M.S. Office , Tally & photoshop, ഓഫീസ് മാനേജ്മെന്റ് കോഴ്സ് എന്നിവയാണ് മറ്റു യോഗ്യതകള്‍. ഗീതാക്ലാസ്സില്‍ കുറച്ചുകാലം പോയിട്ടുണ്ട്. അന്നുമുതല്‍ക്കേ ചുറ്റുപാടും കാണുന്ന അന്യായങ്ങള്‍ മനസ്സിനെ ഉലയ്ക്കാറുണ്ട്. ഒഴിവുസമയങ്ങളില്‍ പടം വരയ്ക്കും. ഇരുപതാം  വയസ്സില്‍ ശ്രീമതി മീനാക്ഷിയമ്മയുടെയും ശ്രീ. ആനന്ദന്‍ പിള്ളയുടെയും മകനായ ശ്രീ പി. എ. കെ പിള്ളയുടെ വേളിയായി ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ പനയ്ക്കപ്പറമ്പിലേക്ക് മാറ്റിനടപ്പെട്ടു.  ഇരുപത്തിമൂന്നാം വയസ്സില്‍ കേരളം വിട്ട് അന്യദേശങ്ങളില്‍ താമസം. 1997 മുതല്‍  2007 വരെ ഭര്‍ത്താവിന്‍റെ കമ്പനിയില്‍ സേവനം.   മക്കളുടെ പഠിപ്പും വിദ്യാഭ്യാസവും വിവാഹവും കൊച്ചുമക്കളുടെ ജനനവും ഒക്ക…